നിതിൻ രാജിന്റെ മരണത്തിൽ ലോൺ ആപ്പിനെതിരെ പൊലീസ് കേസെടുത്തു

0

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ലോൺ ആപ്പിനെതിരെ പൊലീസ് കേസെടുത്തു. ‘ഇൻസ്റ്റാ പേ’ എന്ന ആപ്പിനെതിരെയാണ് കേസ്. പണം തിരിച്ചടക്കാൻ നിതിനെ ഭീഷണിപ്പെടുത്തിയെന്നും ഏജൻസിയുടെ ആൾക്കാർ നിതിനെ മാനസികമായി പീഡിപ്പിച്ചെന്നുമാണ് എഫ്ഐആർ. ലോൺ ആപ്പിനെതിരെ ചക്കരക്കൽ പൊലീസ് സ്വമേധായ കേസെടുത്തു.

അതിനിടെ, നിതിൻ രാജിൻ്റെ മരണത്തിൽ ആരോപണ വിധേയനായ ഡോ.കെ. റാമിനെ ഇന്നലെ കോളജ് പുറത്താക്കിയിരുന്നു. രക്ഷിതാക്കളുടെ യോഗത്തിലാണ് അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളജ് മാനേജ്മെൻ്റ് ഇക്കാര്യം അറിയിച്ചത്. ഇയാളെ നേരത്തെ കോളജിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു

You might also like