ആചാരങ്ങളോടൊപ്പം ജനവികാരം കൂടി കണക്കിലെടുക്കും; തൃശൂര്‍ പൂരം ആര്‍ഭാടമില്ലാതെ നടത്താന്‍ ആലോചന

0

തൃശൂര്‍: വെടിക്കെട്ട് പുര ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം ആര്‍ഭാടമില്ലാതെ നടത്താന്‍ ആലോചന. ആചാരങ്ങളോടൊപ്പം പൊതുജന വികാരം കൂടി കണക്കിലെടുത്ത് തൃശൂര്‍ പൂരത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് പറഞ്ഞു.

ജില്ലാ ഭരണകൂടവുമായി ആലോചിച്ച ശേഷമാകും തീരുമാനം. ഇത്രയും ആളുകള്‍ മരിക്കുമ്പോള്‍ അതില്‍ പൊതുജനത്തിന്റെ ഒരു വലിയ വികാരമുണ്ട്.

അതിനോടൊപ്പം ആചാരങ്ങള്‍ കൂടി കണക്കിലെടുത്ത് ബാലന്‍സ് ആയൊരു സമീപനമാണ് തങ്ങള്‍ ഉദേശിക്കുന്നത്. എന്തുതന്നെ ആയാലും ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കുമെന്നും ജി. രാജേഷ് വ്യക്തമാക്കി. സര്‍ക്കാരുമായി കൂടിയാലോചനകള്‍ നടത്തുന്നുണ്ടെന്നും നിര്‍ദേശങ്ങളും ജനവികാരവും കണക്കിലെടുത്ത് തീരുമാനമെടുക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു

You might also like