
മിര്‍സാപുരില്‍ ട്രക്ക് നിയന്ത്രണം വിട്ട് അപകടം; 11 പേര്‍ മരിച്ചു
മിര്‍സാപുര്‍: ഉത്തര്‍പ്രദേശിലെ മിര്‍സാപുരില്‍ ട്രക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ 11 പേര്‍ മരിച്ചു. നിയന്ത്രണം വിട്ട ട്രക്ക് സമീപത്തുള്ള വാഹനങ്ങളില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ട്രക്ക് ഡ്രൈവറുടെ നില അതീവ ഗുരുതരമാണ്. ബുധനാഴ്ച വൈകിട്ടാണ് സംഭവം. നിയന്ത്രണം വിട്ട ട്രക്ക് ആദ്യം ഒരു കാറില്‍ ഇടിച്ചു. ഈ കാര്‍ തൊട്ടുമുന്‍പിലുണ്ടായിരുന്ന മറ്റൊരു വാഹനത്തിലും ഇടിച്ചു. പിന്നാലെ തീപിടിത്തമുണ്ടായതാണ് അപകടത്തിന്റെ ആഘാതം കൂട്ടിയത്.
