
അഞ്ച് മാസത്തിനിടെ കേന്ദ്രം നീക്കം ചെയ്തത് രണ്ട് ലക്ഷത്തോളം സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍
ന്യൂഡല്‍ഹി: രാജ്യത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് മേല്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന ഡിജിറ്റല്‍ നിയന്ത്രണങ്ങള്‍ വന്‍തോതില്‍ വര്‍ധിക്കുന്നതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മാര്‍ച്ച് മുതല്‍ ജൂലൈ വരെയുള്ള അഞ്ച് മാസത്തിനിടെ ഏകദേശം രണ്ട് ലക്ഷത്തോളം (1.95 ലക്ഷം) ഉള്ളടക്കങ്ങളാണ് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് കേന്ദ്ര നിര്‍ദേശ പ്രകാരം നീക്കം ചെയ്തത്. പ്രതിദിനം ശരാശരി 1275 പോസ്റ്റുകള്‍ വീതം കേന്ദ്ര നിരീക്ഷണത്തില്‍ നീക്കം ചെയ്യപ്പെടുന്നുണ്ടെന്നാണ് ഈ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്.
മെറ്റയുടെ കീഴിലുള്ള ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയ്ക്കും ഗൂഗിളിന്റെ യൂട്യൂബിനും ലഭിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വലിയ തോതിലുള്ള ഉള്ളടക്ക നീക്കം നടന്നിട്ടുള്ളത്. ഇതില്‍ ഫേസ്ബുക്കില്‍ നിന്ന് മാത്രം എണ്‍പതിനായിരത്തോളം പോസ്റ്റുകള്‍ പൂര്‍ണമായും നീക്കം ചെയ്യപ്പെട്ടു. കൂടാതെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് യൂട്യൂബില്‍ പ്രചരിച്ച 15000 ത്തോളം വീഡിയോകളും ഇതേ കാലയളവില്‍ കേന്ദ്ര ഇടപെടലിനെ തുടര്‍ന്ന് പ്ലാറ്റ്‌ഫോമില്‍ നിന്ന് അപ്രത്യക്ഷമായി
