ടോമിന്‍ ജെ തച്ചങ്കരി മനുഷ്യാവകാശ കമ്മീഷന്‍ ഡി ജി പിയായി ചുമതലയേറ്റു

0

ഡി.ജി. പി. ടോമിന്‍ ജെ. തച്ചങ്കരി മനുഷ്യാവകാശ കമ്മീഷന്റെ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (ഇന്‍വെസ്റ്റിഗേഷന്‍) ആയി ചുമതലയേറ്റു. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായിരിക്കെയാണ് അദ്ദേഹത്തെ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണ വിഭാഗം മേധാവിയായി നിയമിച്ചത്.

കമ്മീഷന്‍ സെക്രട്ടറി റ്റി.വിജയ കുമാര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എച്ച്‌ നിസാര്‍, കമ്മീഷന്‍ എസ്. പി, എസ്. ദേവമനോഹര്‍, ഡി.വൈ എസ് പി, പി .നിയാസ്, സി.ഐ ആര്‍. രാജേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

You might also like