BREAKING// ഡൽഹി എയിംസ് ആശുപത്രിയിൽ തീപിടിത്തം; ആളപായമില്ലെന്ന് റിപ്പോർട്ടുകൾ
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ അഗ്നിബാധ. കൺവേർഷൻ ബ്ലോക്കിലെ ഒൻപതാം നിലയിലാണ് തീപിടുത്തമുണ്ടായത്. ടീച്ചിംഗ് ബ്ലോക്ക് ആയതിനാൽ ആളപായം ഒന്നുമുണ്ടായില്ലെന്നാണ് റിപ്പോർട്ടുകൾ.
‘ടീച്ചിംഗ് ബ്ലോക്കിലാണ് അഗ്നിബാധയുണ്ടായത്. അവിടെ രോഗികളാരും ഉണ്ടായിരുന്നില്ല. ആരെയും രക്ഷപ്പെടുത്തേണ്ട ആവശ്യവും ഉണ്ടായിരുന്നില്ല’ ഡൽഹി ഫയർ സർവീസസ് ഡയറക്ടർ അതുൽ ഗാർഗ് അറിയിച്ചു. തീ പിടുത്തം നിയന്ത്രണ വിധേയമാക്കിയെന്നും ആർക്കും പരിക്കുകളൊന്നും ഇല്ലെന്നുമാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം.