കോവിഡിന്‍റെ പുതിയ വ​കഭേദം ‘ലാംഡ’ 29 രാജ്യങ്ങളില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന

0

ജെനീവ: ലോകത്ത്​ കൊറോണ വൈറസിന്‍റെ പുതിയ വകഭേദം വ്യാപിക്കുന്നതായി ലോകാരോഗ്യ സംഘടന. ലാംഡ വകഭേദം 29 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട്​ ചെയ്​തതായാണ്​ വിവരം. തെക്കേ അമേരിക്കയിലാണ്​ ലാംഡ വക​േഭദം ആദ്യം കണ്ടെത്തിയതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

പെറുവിലാണ്​ ആദ്യം ലാംഡ വകഭേദം ക​െണ്ടത്തിയത്​. ഉയര്‍ന്ന വ്യാപന സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ സംഘടന നിര്‍ദേശം നല്‍കി.

2021 ഏപ്രില്‍ മുതല്‍ പെറുവില്‍ റിപ്പോര്‍ട്ട്​ ചെയ്​ത 81 ശതമാനം കേസുകളും ഈ വകഭേദത്തി​േന്‍റതാണെന്ന്​ അധികൃതര്‍ വ്യക്തമാക്കുന്നു.

രോഗവ്യാപന സാധ്യത കൂട്ടുന്നതിനും ആന്‍റിബോഡി​കളോടുള്ള വൈറസിന്‍റെ പ്രതിരോധ​ത്തെ ശക്തിപ്പെടുത്തുന്നതിനായുള്ള പരിവര്‍ത്തനങ്ങള്‍ ലാംഡ വകഭേദത്തിനുണ്ടെന്നും ലോകാരോഗ്യ സംഘടന പറയുന്നു. ലാംഡ വകഭേദത്തെക്കുറിച്ച്‌​ കൂടുതല്‍ പഠനം ആവ​ശ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ഗാമ, ഡെല്‍റ്റ വകഭദങ്ങള്‍ ലോകത്ത്​ വ്യാപിച്ചിരുന്നു. ഇന്ത്യയില്‍ ആദ്യം കണ്ടെത്തിയ ഡെല്‍റ്റ വകഭേദം നിരവധി രാജ്യങ്ങളിലാണ്​ റി​പ്പോള്‍ട്ട്​ ചെയ്​തത്​. വകഭേദങ്ങള്‍ അതിവേഗം വ്യാപിക്കുന്നതിനാലാണ്​ ഇവയെ തരം തിരിച്ച്‌​ നിരീക്ഷിക്കാന്‍ ലോകാരോഗ്യ സംഘടന തയാറാകുന്നത്​.

Dailyhunt
You might also like