നുണ പറഞ്ഞ്‌ ബോർഡർ പാസ്സ്‌; ദമ്പതികൾക്ക്‌ 8,006 ഡോളർ പിഴ

0

മെൽബണിൽ നിന്ന് ക്വീൻസ്ലാന്റിലെ സൺഷൈൻ കോസ്റ്റിലേക്കെത്തിയ ദമ്പതികൾക്കാണ്‌ 4003 ഡോളർ വീതംപിഴ നൽകേണ്ട സാഹചര്യം വന്നിരിക്കുന്നത്‌. ഇവരിൽ കൊവിഡ് സ്ഥിരീകരിച്ചത്  സംസ്ഥാനത്ത് കടുത്ത ആശങ്കപടർത്തിയതോടെ വ്യാപകമായ പരിശോധനയാണ് ക്യൂൻസിലാൻഡ്‌ നടത്തിയത്. ഇവർക്ക് യാത്രാനിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയിരുന്നില്ലെന്ന് സർക്കാർ നേരത്തേ വ്യക്തമാക്കിയിരുന്നു.

മെൽബണിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച ശേഷമായിരുന്നു ഇവർ കാറിൽ യാത്ര തുടങ്ങിയത്‌. കൊവിഡ്മുക്തമായി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം ഇവരെ പിന്നീട് ക്യൂൻസിലാൻഡ്‌ പൊലീസ്ചോദ്യം ചെയ്തു.

കൊവിഡ് 19മായി ബന്ധപ്പെട്ട അതിർത്തി നിയന്ത്രണങ്ങൾ പാലിക്കാതെ  നുണ പറഞ്ഞാണ് ബോർഡർ പാസ്നേടിയതെന്ന് പോലീസ്‌ ആരോപിച്ചാണ്‌ ദമ്പതികളിൽ നിന്ന് 4,003 ഡോളർ വീതം പിഴയീടാക്കുന്നത്. മെൽബണിൽ നിന്ന് ക്വീൻസ്ലാന്റിലേക്ക് പ്രവേശിക്കാൻ വിലക്കുണ്ടായിരുന്നെങ്കിലും, യാത്രയുടെ യഥാർത്ഥവിവരങ്ങൾ ദമ്പതികൾ മറച്ചുവച്ചു എന്നാണ് പൊലീസിന്റെ ആരോപണം.

You might also like