ഡെല്‍റ്റ പ്ലസ് വകഭേഗം സ്ഥിരീകരിച്ച പത്തനംതിട്ടയിലും പാലക്കാടും ജാഗ്രത ശക്തം, പരിശോധനകൾ കൂട്ടുമെന്ന് ഡിഎംഒ
പാലക്കാട്: സംസ്ഥാനത്ത് കൊവിഡ്-19 വൈറസിന്റെ പുതിയ വകഭേദമായ ഡെല്‍റ്റ പ്ലസ് പത്തനംതിട്ട, പാലക്കാട് ജില്ലകളിൽ കണ്ടെത്തിയ സാഹചര്യത്തിൽ ജാഗ്രത വർധിപ്പിച്ചു. പത്തനംതിട്ട കടപ്രയില്‍ ഒരാൾക്കും പാലക്കാട് രണ്ട് പേർക്കുമാണ് കൊവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
പാലക്കാട് ജില്ലയിലെ പറളി,പിരായരി പഞ്ചായത്തുകളിലെ രണ്ട് സ്ത്രീകളിലാണ് ഡെൽറ്റ പ്ലസ് കണ്ടെത്തിയത്. രണ്ടിടത്തും ജാഗ്രത ശക്തമാക്കുമെന്ന് ഡിഎംഒ ഡോ. റീത്ത പറഞ്ഞു. 50 വയസ്സിൽ താഴെയുള്ള രണ്ട് സ്ത്രീകളിലാണ് വൈറസ് വകഭേദം കണ്ടെത്തിയത്. ഇരുവർക്കും രോഗം ഭേദമായി. പറളിയിൽ റിപ്പോർട്ട് ചെയ്ത കേസിൽ ലക്ഷണങ്ങളുണ്ടായിരുന്നില്ല. എന്നാൽ പിരായനിയിൽ റിപ്പോർട്ട് ചെയ്ത കേസിൽ ലക്ഷണങ്ങളുണ്ടായിരുന്നു.