ഡോ. ജിജോ ബ്ലെസനു യു.എ.ഇ ഗോൾഡൻ വീസ

0

അജ്മാൻ: ദി പെന്തെക്കൊസ്ത് മിഷൻ (ഷാർജ- ന്യൂ ടെസ്റ്റ്മെൻ്റ് ചർച്ച് സഭാംഗം ഡോ.ജിജോ ബ്ലസൻ യു എ ഇ ഗവൺമെൻ്റിൻ്റെ പത്തുവർഷ ഗോൾഡൻ വീസ നേടി. അജ്മാനിൽ നടന്ന ചടങ്ങിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) അധികൃതർ വീസ ഡോ. ജിജോക്ക് നൽകി.
വിവിധ മേഖലകളിലെ വിദഗ്ധർക്കും നിക്ഷേപകർക്കും ഉന്നതവിജയം നേടുന്ന വിദ്യാർഥികൾക്കും യു.എ.ഇ ഗവൺമെൻ്റ് നൽകുന്ന അംഗീകാരമാണിത്.

തിരുവനന്തപുരം ഗവ. ആയൂർവേദ മെഡിക്കൽ കോളജിൽ നിന്ന് പഠനം പൂർത്തിയാക്കി കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി യു.എ. ഇ യിൽ ആയുർവേദ ചികിത്സാരംഗത്ത് മികച്ച സേവനം ചെയ്യുന്ന ഡോ. ജിജോ ബ്ലസൻ കോട്ടയ്ക്കൽ ആയുർവേദിക് മെഡിക്കൽ സെന്റർ മെഡിക്കൽ ഡയറക്ടറും ചീഫ് ഫിസിഷ്യനുമാണ്.
ഷാർജ ലാംപ്രൽ എനർജി ലിമിറ്റഡിൽ പ്രോജക്ട് എൻജിനീയറും പൂയപ്പള്ളി നാൽക്കവല ഗ്ലാഡ് വില്ലയിൽ ബ്ലസൻ തോമസിന്റെ ഭാര്യയാണ്

ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്നതൊടൊപ്പം ആത്മീയ കാര്യങ്ങളിലും ഉത്സാഹിയായ ഡോ.ജിജോ ഷാർജ എൻ. ടി.സി (ടി.പി.എം) സഭയിലെ സൺഡെ സ്ക്കൂൾ അധ്യാപികയുമാണ്.
തൻ്റെ പ്രയത്നഫലം ഒന്നുമല്ല , ദൈവത്തിൻ്റെ ക്രപ ഒന്ന് കൊണ്ട്മാത്രമാണ് ഈ അംഗീകാരം ലഭിച്ചതെന്ന് ഗുഡ്ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഡോ. ജിജോ പറഞ്ഞു
കൊട്ടാരക്കര വാളകം ജിജിൻസിൽ കെ.ജോണിന്റെയും ജോളി ജോണിന്റെ മുത്ത മകളാണ് ഡോ. ജിജോ.

മക്കൾ: ജോഅന്ന, ലിയാന്ന (ഇരുവരും ഷാർജ ലീഡേഴ്സ് സ്ക്കൂൾ വിദ്യാർഥികൾ ).

[contact-form][contact-field label=”Name” type=”name” required=”true” /][contact-field label=”Email” type=”email” required=”true” /][contact-field label=”Website” type=”url” /][contact-field label=”Message” type=”textarea” /][/contact-form]

You might also like