TOP NEWS| യു.എ.ഇ.യിലേക്കുള്ള വിമാന സർവീസ് ജൂലൈ 7 ന് പുനരാരംഭിക്കുമെന്ന് എമിറേറ്റ്സ്

0

 

രാജ്യത്തെ പ്രവാസികളുടെ കാത്തിരിപ്പിന് വിരാമം കുറിച്ച് ഇന്ത്യയിൽ നിന്ന് യു.എ.ഇ.യിലേക്കുള്ള വിമാന സർവീസുകൾ ജൂലൈ 7 ന് പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു.

യു.എ.ഇ. ഗവൺമെന്റിൽ നിന്ന് ഇതിനായുള്ള അനുമതിക്കും മാർഗ നിർദേശങ്ങൾക്കും കാത്തിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വൈകാതെ തന്നെ പുറത്ത് വിടുമെന്ന് ഒരു യാത്രക്കാരന്റെ സംശയത്തിന് മറുപടിയായി എമിറേറ്റ്സ് അധികൃതർ തങ്ങളുടെ ട്വിറ്ററിൽ കുറിച്ചു.

You might also like