TOP NEWS| ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് വിമാന ടിക്കറ്റ് ബുക്കിംഗ് തുടങ്ങി

0

 

കുവൈത്ത് സിറ്റി | ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് വിമാന ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ആഗസ്ത് ഒന്ന് മുതല്‍ വിദേശികളുടെ പ്രവേശന വിലക്ക് ഒഴിവാക്കുമെന്ന മന്ത്രി സഭാ തീരുമാനം വന്നതോടെയാണ് ജസീറ എയര്‍വേസ്, കുവൈത്ത് എയര്‍വേസ് തുടങ്ങിയ വിമാന കമ്പനികള്‍ ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയത്. നിലവില്‍ കൊച്ചിയില്‍ നിന്ന് ജസീറ എയര്‍വേസ്, കുവൈത്ത് എയര്‍വേസ് എന്നിവ വിമാനം ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്നും കുവൈത്ത് എയര്‍വേസ് വിമാനം ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെങ്കിലും ജസീറയുടേത് ആരംഭിച്ചിട്ടില്ല.

You might also like