BREAKING// ബംഗ്ലാദേശിൽ സ്‌ഫോടനം; ഏഴ് പേർ കൊല്ലപ്പെട്ടു; 50 പേർക്ക് പരിക്കേറ്റു

0

 

ധാക്ക : ബംഗ്ലാദേശിൽ വൻ സ്‌ഫോടനം. ഏഴ് പേർ കൊല്ലപ്പെട്ടു. 50 പേർക്ക് പരിക്കേറ്റു. തലസ്ഥാന നഗരമായ ധാക്കയിൽ ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം

മോഗ്ബസാറിലെ വയർലസ് ഗേറ്റിന് സമീപമാണ് ഉഗ്ര സ്‌ഫോടനം ഉണ്ടായത്. പൊട്ടിത്തെറിയിൽ സമീപമുണ്ടായിരുന്ന നിരവധി വാഹനങ്ങൾ കത്തിയമർന്നു. പരിസരത്തെ കെട്ടിടങ്ങൾക്കും വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. 13 ഓളം ഫയർഫോഴ്‌സുകൾ എത്തി മണിക്കൂറുകക്ക് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞത്. രക്ഷാ പ്രവർത്തനങ്ങൾ ഇപ്പോഴും പുരോഗമിക്കുകയാണ്.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഭീകരാക്രമണമാണെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

You might also like