ഏറ്റവും പുരാതനമായ സ്രാവ്‌ ആക്രമണത്തിന്റെ തെളിവുകളുമായി മനുഷ്യ അസ്ഥി കൂടം

0

ടോക്യോ: മനുഷ്യന്‌ നേര്‍ക്ക്‌ ആദിമകാലത്തുണ്ടായ സ്രാവിന്റെ ആക്രമണത്തിന്റെ വെളിപ്പെടുത്തലുമായി മനുഷ്യ അസ്ഥികൂടം. നേരത്തെ കണ്ടെത്തിയ മൂവായിരം വര്‍ഷം പഴക്കമുള്ള മനുഷ്യ അസ്ഥികൂടത്തില്‍ നിന്നാണ്‌ ഇതിന്റെ തെളിവുകള്‍ ലഭിച്ചിരിക്കുന്നത്‌.
സ്രാവ്‌ ആക്രമിച്ചതിന്റെ 790 മുറിവുകളാണ്‌ ഈ അസ്ഥികൂടത്തിലുള്ളത്‌. മധ്യവയസ്‌കന്റെ അസ്ഥികൂടമാണിത്‌.ഇയാളുടെ വലതുകാല്‍ നഷ്ടമായിട്ടുണ്ട്‌. ഇയാള്‍ ഒരു വെള്ള സ്രാവിന്റെയോ കടുവയുടെയോ ആക്രമണത്തിന്‌ ഇരയായിട്ടുണ്ടാകുമെന്നാണ്‌ നിഗമനം.

You might also like