അതിര്‍ത്തിക്ക് സമീപം വീണ്ടും ഡ്രോണ്‍; വെടിവെപ്പ് നടത്തി ബി.എസ്.എഫ്
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ വീണ്ടും ഡ്രോണ്‍ കണ്ടെത്തി. അര്‍നിയ സെക്ടറില്‍ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപമാണ് ഡ്രോണ്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഞായറാഴ്ച ഇന്ത്യ വ്യോമസേനതാവളത്തിന് നേരെ ആക്രമണമുണ്ടായതിന് ശേഷം ഇത് അഞ്ചാം തവണയാണ് ഡ്രോണ്‍ കണ്ടെത്തുന്നത്.
പാകിസ്താന് ഭാഗത്ത് നിന്ന് വന്ന ഡ്രോണ്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നിട്ടില്ലെന്ന് ബി.എസ്.എഫ് അറിയിച്ചു. ഡ്രോണിന് നേരെ വെടിയുതിര്‍ത്തുവെന്നും തുടര്‍ന്നാണ് ഇത് തിരികെ പോയതെന്നും ബി.എസ്.എഫ് വക്താവ് പറഞ്ഞു. ഡ്രോണ്‍ അതിര്‍ത്തിയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ ബി.എസ്.എഫിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നേരത്തെ ഞായറാഴ്ച ജമ്മുവിലെ വ്യോമതാവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം നടന്നിരുന്നു. രണ്ട് തവണയാണ് ആക്രമണമുണ്ടായത്. ഇന്ത്യയിലെആദ്യ ഡ്രോണ്‍ ആക്രമണമായിരുന്നു അത്.