TOP NEWS| ആയുർവേദ സ്വാശ്രയ മെഡിക്കൽ കോളേജിന് പത്ത് ലക്ഷം രൂപ പിഴ ചുമത്തി സുപ്രീം കോടതി

0

 

പി.എൻ. പണിക്കർ സൗഹൃദ ആയുർവേദ മെഡിക്കൽ കോളേജിന് പത്ത് ലക്ഷം രൂപ പിഴ ചുമത്തി സുപ്രീം കോടതി. പ്രവേശന മേൽനോട്ട സമിതിയുടെ അനുമതി ഇല്ലാതെ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചതിനാണ് പിഴ. ഇത്തരം നടപടികൾ ഇനി ആവർത്തിക്കരുതെന്നും കോടതി മുന്നറിയിപ്പ് നൽകി.

2018-19 അധ്യയന വർഷത്തിൽ കോളേജിൽ പ്രവേശന മേൽനോട്ട സമിതിയുടെ അനുമതിയില്ലാതെ ആറ് വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചതിനാണ് കോടതി പിഴ ചുമത്തിയത്. ഓൺലൈൻ നടപടികളിലൂടെ ആയിരിക്കണം പ്രവേശനം എന്ന മോൽനോട്ട സമിതിയുടെ നിർദേശമാണ് കോളേജ് ലംഘിച്ചിരിക്കുന്നത്. ഈ വിദ്യാർത്ഥികളുടെ പ്രവേശനം ഹൈക്കോടതി റദ്ദാക്കിയെങ്കിലും കോളേജ് തുടർന്നും വിദ്യാർത്ഥികളെ പഠിക്കാൻ അനുവദിച്ചിരുന്നതായി സംസ്ഥാന സർക്കാർ സ്‌പ്രേയിം കോടതിയിൽ ആരോപിച്ചു.

You might also like