TOP NEWS| കൊവിഷീൽഡ് വാക്‌സിൻ യാത്രാനുമതിക്ക് പരിഗണിക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി
ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവിഷീൽഡിനെ യൂറോപ്പിൽ യാത്രാനുമതിക്കുള്ള വാക്‌സിൻ പാസ്സ്‌പോർട്ട് പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഇന്ത്യൻ നിർമിത ആസ്ട്രസെനെക വാക്‌സിനെ യൂറോപ്യൻ യൂണിയൻ യാത്ര പദ്ധതികളിൽ നിന്ന് ഒഴിവാക്കിയതിന്റെ കാരണങ്ങളൊന്നും മനസിലാകുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. ബ്രിട്ടനിൽ അമ്പത് ലക്ഷത്തോളം പേർ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ് വാക്‌സിൻ സ്വീകരിച്ചതായാണ് കണക്ക്.