ആമസോണിന്‍റെ സി.ഇ.ഒ. പദവിയില്‍ നിന്ന് ജെഫ് ബെസോസ് ഇന്ന് വിരമിക്കും.

0

ന്യൂയോർക്ക്:ഓണ്‍ലൈന്‍ വ്യാപാരത്തിന്‍റെ ലോക വിപണി നിയന്ത്രിക്കുന്ന ആമസോണിന്‍റെ സി.ഇ.ഒ. പദവിയില്‍ നിന്ന് ജെഫ് ബെസോസ് ഇന്ന് വിരമിക്കും. ആമസോണിന്‍റെ ദൈനം ദിന ചുമതലയില്‍ നിന്ന് മാറിയാലും എക്സിക്യൂട്ടീവ് ചെയര്‍മാനായി തുടരും. പുതിയ സി.ഇ.ഒ ആയി ആമസോണിന്‍റെ ക്ലൗഡ് കംപ്യൂട്ടിങ് വിഭാഗം മേധാവി ആന്‍ഡി ജാസി ഇന്ന് ചുമതലയേല്‍ക്കും.

ഹെഡ്ജ് ഫണ്ട് എക്സിക്യൂട്ടീവായി തുടങ്ങി പിന്നീട് ഗാരജ് സംരംഭകനായ ജെഫ് ബെസോസ് എന്ന മുപ്പതുകാരന്‍ 1994 ലാണ് അമേരിക്കയിലെ ബെല്ലൂവിയില്‍ ആമസോണ്‍ തുടങ്ങുന്നത്. 27 വര്‍ഷത്തിനിപ്പുറം ലോകത്തെ ഒന്നാം നമ്പർ ഓണ്‍ലൈന്‍ വ്യാപാര കേന്ദ്രമായി ആമസോണിനെ മാറ്റിയ ശേഷമാണ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പദവിയൊഴിയുന്നത്.

You might also like