TOP NEWS| ‘ഐടി ചട്ടം നടപ്പാക്കാത്തതിൽ നടപടിയുണ്ടായാൽ സംരക്ഷണമില്ല’; ട്വിറ്ററിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

0

 

ദില്ലി: ഐടി ചട്ടം നടപ്പാക്കാത്തതിൽ സർക്കാർ നടപടി ഉണ്ടായാൽ  സംരക്ഷണം ലഭിക്കില്ലെന്ന് ട്വിറ്ററിന് ദില്ലി ഹൈക്കടതിയുടെ മുന്നറയിപ്പ്. ട്വിറ്ററിന് ഇടക്കാല സംരക്ഷണവും ലഭിക്കില്ലെന്ന് കോടതി വ്യക്തമാക്കി. സംരക്ഷണം തേടുന്നില്ലെന്ന് അറിയിച്ച ട്വിറ്റർ  മുഴുവൻ സമയ പരാതി പരിഹാര ഉദ്യോഗസ്ഥനെ എട്ട് ആഴ്ചക്കുള്ളിൽ നിയമിക്കുമെന്ന് അറിയിച്ചു. എന്നാൽ  രണ്ടാഴ്ചക്കകം സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ഹൈക്കോടതി നിലപാടെടുത്തു.  ഒടുവിൽ സ്കാൻ ചെയ്ത സത്യവാങ്മൂലത്തിന്റെ പകർപ്പ് ജൂലൈ 11 ന് സമർപ്പിക്കുമെന്ന് ട്വിറ്റർ വ്യക്തമാക്കി.  കേസ് ജൂലൈ 28 ലേക്ക് മാറ്റി.

You might also like