TOP NEWS| രാജ്യത്ത് കോവിഡ് മരണം ഇരട്ടിയായേക്കും; രണ്ട് മാസത്തിനിടെ മരിച്ചത് 8 ലക്ഷം പേര്‍
രാജ്യത്ത് ഏപ്രിൽ,മെയ് മാസങ്ങളിൽ റിപ്പോർട്ട് ചെയ്തത് 8 ലക്ഷം മരണങ്ങളെന്ന് ദേശീയ ആരോഗ്യമിഷൻ. മരണ നിരക്ക് കൂടാൻ കാരണം കോവിഡാണെന്നാണ് വിലയിരുത്തൽ.
ഭൂരിഭാഗം മരണങ്ങളും പനിയും ശ്വാസ തടസവും മൂലമാണ് ഉണ്ടായത്. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ഇതേ മാസങ്ങളിൽ മരിച്ചത് നാല് ലക്ഷത്തിൽ താഴെ പേരാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് മരണ കണക്കിൽ നാല് ലക്ഷത്തിലധികം വർധന വന്നുവെന്ന് ആരോഗ്യമിഷന്‍റെ കണക്കുകളിൽ നിന്നും വ്യക്തമാണ്.