എക്സ്പ്രസ് ഹൈവേയില്‍ ട്രക്ക് മറിഞ്ഞു; റോഡിലായത് 20 ടണ്‍ തക്കാളി; വന്‍ ​ഗതാ​ഗതക്കുരുക്ക്

0

മുംബൈ: തക്കാളി കയറ്റി വന്ന ട്രക്ക് എക്സ്പ്രസ് ഹൈവേയില്‍ മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക്. മഹാരാഷ്ട്രയിലാണ് സംഭവം. താനെയിലെ കോപാരിക്ക് സമീപം ഈസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം.

20 ടണ്‍ തക്കാളി കയറ്റി വന്ന ട്രക്കാണ് മറിഞ്ഞത്. തക്കാളി മുഴുവന്‍ റോഡില്‍ ചിതറിത്തെറിച്ചു. ട്രക്ക് മറിഞ്ഞതോടെ എക്സ്പ്രസ് ഹൈവേയില്‍ രൂപപ്പെട്ടത് വന്‍ ​ഗതാ​ഗത കുരുക്ക്.

You might also like