TOP NEWS| സംസ്ഥാനത്തിന് 5.54 ലക്ഷം ഡോസ് വാക്‌സീന്‍ കൂടി; ഇന്നലെ 1.48 ലക്ഷം പേര്‍ക്ക് വാക്‌സീന്‍ നല്‍കി
തിരുവനന്തപുരം: സംസ്ഥാനത്തിന് 554390 ഡോസ് വാക്‌സീന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 518290 ഡോസ് കോവിഷീല്‍ഡ് വാക്‌സീനും 36100 കോവാക്‌സീനുമാണ് എത്തിയത്. തിരുവനന്തപുരത്ത് 287600 ഡോസ് വാക്‌സീനും എറണാകുളത്ത് 137310 ഡോസ് വാക്‌സീനും, കോഴിക്കോട് 93380 ഡോസ് വാക്‌സീനുമാണ് എത്തിയത്.