ലോകത്ത് വർക്ക് ഫ്രം ഹോമിന് ഏറ്റവും നല്ല നഗരം മെൽബൺ; സിഡ്നിക്ക് മൂന്നാം സ്ഥാനം

0

ലോകത്ത് വീട്ടിലിരുന്നു ജോലി ചെയ്യാൻ ഏറ്റവും നല്ല നഗരങ്ങളുടെ പട്ടികയിൽ മെൽബൺ ഒന്നാം സ്ഥാനം നേടി. സിഡ്നി പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട്.

ഓൺ ഡിമാൻഡ് ഹൗസിംഗ് പ്ലാറ്റ്ഫോമായ നെസ്റ്റ്പിക്ക് നടത്തിയ സർവേയിലാണ് മെൽബൺ ഒന്നാം സ്ഥാനത്തെത്തിയത്.

ലോകത്ത് ഏറ്റവും വാസയോഗ്യമായ സ്ഥലങ്ങളുടെ പട്ടികയിലുള്ള 75 നഗരങ്ങളിൽ  ജീവിക്കുന്നവർക്കിടയിലാണ് നെസ്റ്റ്പിക്ക് സർവേ നടത്തിയത്.

റിമോട്ട് വർക്കിംഗ് ഇൻഫ്രാസ്ട്രക്ച്ചർ, സ്വാതന്ത്ര്യവും അവകാശവും, ലിംഗ സമത്വം, ആരോഗ്യസേവനം, സംസ്കാരം, മലിനീകരണം തുടങ്ങിയ സർവേയിൽ മാനദണ്ഡങ്ങളിൽ 100ൽ 90 പോയിന്റുകൾ വീതം നേടിയാണ് മെൽബൺ പട്ടികയിൽ ഒന്നാമതെത്തിയത്.

You might also like