ബ്രിസ്ബനിൽ കാറും ട്രക്കും കൂട്ടിയിടിച്ച് മലയാളി അമ്മയും കുഞ്ഞും മരിച്ചു
ബ്രിസ്ബൻ: ചാലക്കുടി പോട്ട സ്വദേശികളായ ബിബിൻ, ലോഡ്സി മൂന്ന് മക്കൾ അടങ്ങുന്ന കുടുംബം കാറപകടത്തിൽ, അമ്മയും കുട്ടിയും മരണത്തിനു കീഴടങ്ങി.
ന്യൂ സൗത്ത് വെയിൽസ്, ഓറഞ്ചിൽ നിന്നും ലോഡ്സിക്ക് ലഭിച്ച ജോലിയുമായി സൺഷൈൻ കോസ്റ്റിലേയ്ക്ക് സ്ഥിരതാമസമാക്കാൻ യാത്രയായ കുടുംബം സഞ്ചരിച്ച കാർ മിൽമെറാം ഗോർ ഹൈവേയിൽ വച്ച് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവസ്ഥലത്തു വെച്ചു തന്നെ അമ്മയും മകളും മരണമടഞ്ഞു.
മറ്റ് രണ്ട് ആൺ കുട്ടികൾക്ക് തലക്ക് ക്ഷതമേറ്റതിനാൽ ഗുരുതരാവസ്ഥയിൽ ബ്രിസ്ബൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിബിൻ തുവുംബാ ആശുപത്രിയിൽ ഐസിയുവിലാണ്.
ചാലക്കുടി പോട്ട നാടുകുന്ന് പെരിയച്ചിറ സ്വദേശിയാണ് ബിബിൻ ചുള്ളിയാടൻ – ലോട്സി കുടുബം, കഴിഞ്ഞ ഒന്നര വർഷമായി ഓറഞ്ജിൽ താമസിച്ചു വരികയായിരുന്നു.