ഓസ്‌ട്രേലിയയിൽ ആസ്ട്രസെനക്ക വാക്‌സിൻ സ്വീകരിച്ചതിന് പിന്നാലെ വീണ്ടും മരണം

0

ഓസ്‌ട്രേലിയയിൽ ആസ്ട്രസെനക്ക വാക്‌സിൻ സ്വീകരിച്ചതിന് പിന്നാലെ രക്തം കട്ടപിടിച്ച് രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

വിക്ടോറിയയിലുള്ള 48 വയസുള്ള ഒരു സ്ത്രീയും, 44 കാരനായ ഒരു ടാസ്മേനിയക്കാരനുമാണ് ആദ്യ ഡോസ് ആസ്ട്രസെനക്ക വാക്‌സിൻ സ്വീകരിച്ച ശേഷം മരിച്ചതെന്ന് തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷൻ പറഞ്ഞു.

രാജ്യത്ത് 61 ലക്ഷം ആസ്ട്രസേനക്ക ഡോസുകൾ വിതരണം ചെയ്തതിന് ശേഷം ത്രോംബോസിസ് വിത്ത് ത്രോമ്പോസൈറ്റോപീനിയ സിൻഡ്രം ബാധിച്ച് അഞ്ച് പേരാണ് മരിച്ചത്.

രാജ്യത്ത് ഡെൽറ്റ വേരിയന്റ് പൊട്ടിപ്പുറപ്പെട്ട ശേഷം ന്യൂ സൗത്ത് വെയിൽസിലും വിക്ടോറിയയിലും ഏറ്റവും കൂടുതൽ കേസുകളാണ് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തത്.

You might also like