പാസ്റ്റർ ബിനോയ് കെ ചരുവിലിന്റെ മകൾക്കായി പ്രാർത്ഥനകൾ അഭ്യർത്ഥിക്കുന്നു
കുമളി : ഐപിസി കുമളി സെൻ്ററിൽ ചെളിമട സഭാ ശുശ്രൂഷകൻ പാസ്റ്റർ ബിനോയ് കെ. ചരുവിലിൻ്റെ മകൾ സ്നേഹ ബിനോയ് (16) പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതകൾ നിമിത്തം തലച്ചോറിൽ ഞരമ്പ് കട്ടായി ആന്തരിക രക്തസ്രാവത്തെ തുടന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി.
72 മണിക്കൂർ നിരീക്ഷണത്തിൽ ഇപ്പൊൾ ഐസിയുവിൽ കഴിയുന്നു. ആരോഗ്യ നില ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു. പ്ലസ് ടൂ വിദ്യാർഥിനിയായ സ്നേഹമോൾ ഓൺലൈനിൽ ക്ലാസ്സ് അറ്റൻഡ് ചെയ്ത ശേഷം പെട്ടെന്നുണ്ടായ തലവേദനയും ഛർദിയും നിമിത്തം ആദ്യം സെൻ്റ് അഗസ്റ്റിൻ ഹോസ്പിറ്റലിലും തുടർന്ന് കട്ടപ്പന സെൻ്റ് ജോൺസ് ഹോസ്പിറ്റലിലും എത്തിച്ചപ്പോൾ മെഡിക്കൽ കോളജിന് അടിയന്തിര ശസ്ത്രക്രിയക്ക് ആയി മെഡിക്കൽ കോളേജിലേക്ക് അയക്കുക ആയിരുന്നു.
പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥനകൾ അഭ്യർത്ഥിക്കുന്നു.
NB: ഈ പ്രത്യേക സാഹചര്യത്തിൽ സാമ്പത്തീകമായി ഈ കുടുംബത്തെ സഹായിക്കുവാൻ കഴിയുന്നവർ സഹകരിക്കുക.