‘രാജ്യം ആദ്യം, എപ്പോഴും ആദ്യം’ ഇതാണ് ഈ സ്വാതന്ത്ര്യ ദിനത്തിലെ സന്ദേശം

0

ന്യൂഡല്‍ഹി: രാജ്യം നാളെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.എല്ലാ വര്‍ഷവും രാജ്യമെമ്ബാടും സാംസ്‌കാരിക പരിപാടികളും പതാക ഉയര്‍ത്തല്‍ ചടങ്ങുകളുമൊക്കെയായിട്ടാണ് ഈ ദിനം ആഘോഷമാക്കാറ്. ‘രാജ്യം ആദ്യം, എപ്പോഴും ആദ്യം’ എന്ന സന്ദേശത്തെ അടിസ്ഥാനമാക്കിയാണ് ഇത്തവണത്തെ ആഘോഷം.

2020 ലെ സ്വാതന്ത്ര്യദിനത്തിന്റെ സന്ദേശം ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്നായിരുന്നു. 2019ല്‍ ‘നമ്മുടെ സൈനികരെ പിന്തുണയ്ക്കുക, നമ്മുടെ സൈനികരെ അഭിവാദ്യം ചെയ്യുക’ എന്നതായിരുന്നു സന്ദേശം.കൊവിഡ് ഭീതിയ്ക്കിടെ ഇത്തവണ വളരെ കരുതലോടെയാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

You might also like