ആദ്യ പറക്കലില്‍ ഡ്രോണ്‍ മരക്കൊമ്ബില്‍; പൊ​ലീ​സി​ന് തു​ട​ക്ക​ത്തി​ലേ നാ​ണ​ക്കേ​ട്

0

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്തെ ആ​ദ്യ ഡ്രോ​ണ്‍ ഫോ​റ​ന്‍​സി​ക് ലാ​ബി​ന് തു​ട​ക്ക​മി​ട്ട് കേ​ര​ള പൊ​ലീ​സി​ന് തു​ട​ക്ക​ത്തി​ലേ നാ​ണ​ക്കേ​ട്. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലെ എ​യ​ര്‍ ഷോ​യി​ലെ ആ​ദ്യ പ​റ​ക്ക​ലി​ല്‍ ഒ​രു ഡ്രോ​ണ്‍ സ​മീ​പ​ത്തെ മ​ര​ത്തി​ലാ​ണ്​ പ​തി​ച്ച​ത്. ആ​ദ്യ പ​റ​ക്ക​ലി​ല്‍ റ​ണ്‍​വേ​യി​ലൂ​ടെ നീ​ങ്ങി പ​റ​ന്നു​പൊ​ങ്ങി​യ ചെ​റു​വി​മാ​നം ചെ​ന്നു​നി​ന്ന​ത് മ​ര​ത്തി​ന് മു​ക​ളി​ല്‍. അ​വി​ടെ​യു​ള്ള പൊ​ലീ​സു​കാ​ര്‍ മ​ര​ത്തി​ന്​ മു​ക​ളി​ല്‍ ക​യ​റി​യാ​ണ് കു​ടു​ങ്ങി​യ ഡ്രോ​ണ്‍ താ​ഴെ​യെ​ത്തി​ച്ച​ത്.

എ​ന്നാ​ല്‍, ഇ​ന്ധ​നം തീ​ര്‍​ന്ന​തു​കൊ​ണ്ട് മ​ര​ത്തി​ന് മു​ക​ളി​ല്‍ സു​ര​ക്ഷി​ത​മാ​യി ലാ​ന്‍​ഡ് ചെ​യ്യി​ച്ചെ​ന്നാ​ണ് വി​മാ​ന മോ​ഡ​ല്‍ പ​റ​ത്തി​യ ഏ​ജ​ന്‍​സി​യു​ടെ വി​ശ​ദീ​ക​ര​ണം. ഡ്രോ​ണു​ക​ള്‍ ഭാ​വി​യി​ലു​ണ്ടാ​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള സു​ര​ക്ഷാ​ഭീ​ഷ​ണി ക​ണ​ക്കി​ലെ​ടു​ത്താ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് ഡ്രോ​ണ്‍ ഫോ​റ​ന്‍​സി​ക് ലാ​ബി​ന് തു​ട​ക്ക​മി​ട്ട​ത്.

You might also like