ക്രൈസ്തവ വിശ്വാസികൾക്ക് നേരേ ആന്റിഫ പ്രവർത്തകരുടെ ആക്രമണം

0

പോര്‍ട്ട്‌ലാന്‍റ്: അമേരിക്കയിലെ പോര്‍ട്ട്‌ലാന്‍റിൽ പ്രാർത്ഥനയ്ക്കായി സമ്മേളിച്ച ക്രൈസ്തവ വിശ്വാസികൾക്ക് നേരേ ഫാസിസ്റ്റ് വിരുദ്ധ സംഘടനയെന്ന് വിശേഷണമുള്ളആന്റിഫപ്രവർത്തകരുടെ ആക്രമണം. കുട്ടികളെ പോലും വെറുതെ വിടാതെ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. കനേഡിയൻ പാസ്റ്ററായ ആർതർ പവ്ലോവ്സ്കിയായായിരുന്നു കൂട്ടായ്മയ്ക്കു നേതൃത്വം നല്‍കിയത്. എന്നാല്‍ അസഭ്യവർഷവുമായി ആയുധങ്ങൾ കൈയിലേന്തിയ ആന്റിഫ പ്രവർത്തകർ ക്രൈസ്തവ വിശ്വാസികൾക്ക് നേരെ പാഞ്ഞടുക്കുകയായിരിന്നു.

ഇതിന്റെ ദൃശ്യങ്ങൾ മാധ്യമപ്രവർത്തകനായ ആൻഡി എൻജിഒ ട്വിറ്ററിൽ ഷെയർ ചെയ്തിട്ടുണ്ട്. ആക്രമണം നടക്കുമ്പോൾ ക്രൈസ്തവ വിശ്വാസികൾ പ്രാർത്ഥിക്കുന്ന ദൃശ്യങ്ങള്‍ ഇതില്‍ വ്യക്തമാണ്. ഫ്ലാഷ് ബോംബുകളും, ചീമുട്ടകളും അടക്കമുളളവ ക്രൈസ്തവരെ ആക്രമിക്കാൻ ആന്റിഫ പ്രവർത്തകർ ഉപയോഗിച്ചു. 4 മുതൽ 10 വരെവയസ്സ് വരെ പ്രായമുള്ള കുട്ടികൾ നിന്നിരിന്ന സ്ഥലത്തേക്കും ഫ്ലാഷ് ബോംബുകൾ അവർ എറിഞ്ഞു. ക്രൈസ്തവ വിശ്വാസികൾ ഉപയോഗിച്ച മൈക്ക് ഉള്‍പ്പെടെയുള്ള ഉപകരണങ്ങൾ ആന്റിഫക്കാർ സമീപത്തുള്ള നദിയിലേക്ക് എറിഞ്ഞു കളഞ്ഞുവെന്നും ക്രൈസ്തവരെ അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍ ഉണ്ടായെന്നും റിപ്പോര്‍ട്ടുണ്ട്.

ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ടും പോര്‍ട്ട്‌ലാന്‍റ് പോലീസ് യാതൊരുവിധ ഇടപെടലും നടത്തിയില്ലായെന്ന് ദിപോസ്റ്റ് മില്ലീനിയലിന്റെ റിപ്പോർട്ടിൽ പറയുന്നു. കറുത്ത വര്‍ഗ്ഗക്കാരനായ ജോര്‍ജ്ജ് ഫ്ലോയിഡിന്റെ മരണത്തെതുടര്‍ന്നു രാജ്യത്തു കത്തിപടര്‍ന്നബ്ലാക്ക് ലൈവ്സ് മാറ്റര്‍പ്രക്ഷോഭങ്ങളില്‍ വലിയ ഇടപെടല്‍ നടത്തിയത് ആന്‍റിഫ പ്രവര്‍ത്തകരാണ്. കഴിഞ്ഞ വര്‍ഷം ആന്റിഫ പ്രവര്‍ത്തകര്‍ അമേരിക്കന്‍ തെരുവില്‍ സമാധാനപരമായി വചനപ്രഘോഷണം നടത്തിക്കൊണ്ടിരുന്ന സുവിശേഷകനെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തു വന്നിരിന്നു. ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്.

You might also like