TOP NEWS| താലിബാനെ തുണച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്; അസമിൽ 14 പേർ അറസ്റ്റിൽ

0

 

താലിബാനെ പിന്തുണച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട 14 പേരെ അസമിൽ അറസ്റ്റു ചെയ്തു. അസമിലെ 11 ജില്ലകളിൽ നിന്നായി എംബിബിഎസ് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. അറസ്റ്റിലായവരിൽ ചിലർ താലിബാനെ പിന്തുണച്ചും മറ്റുള്ളവർ താലിബാനെ പിന്തുണയ്ക്കാത്തതിൽ ഇന്ത്യയെയും ദേശീയ മാധ്യമങ്ങളെയും വിമർശിച്ചുമാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടതെന്നു പൊലീസ് അറിയിച്ചു.

You might also like