TOP NEWS| അഫ്ഗാന്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ വിമാനത്തില്‍ പെണ്‍കുഞ്ഞിന് ജന്മംനല്‍കി യുവതി

0

 

അഫ്ഗാനില്‍നിന്ന് രക്ഷപ്പെടുന്നതിനിടെ വിമാനത്തില്‍ കുഞ്ഞിന് ജന്മം നല്‍കി അഫ്ഗാന്‍ യുവതി. അഫ്ഗാന്‍ അഭയാര്‍ത്ഥികളുമായി തിരിച്ച യുഎസ് വിമാനത്തിലാണ് യുവതിയുടെ സുഖപ്രസവം.

താലിബാന്‍ അഫ്ഗാനിസ്താന്‍ നിയന്ത്രണത്തിലാക്കിയതിനു പിറകെ കാബൂളില്‍നിന്ന് രക്ഷപ്പെട്ട യുവതി പശ്ചിമേഷ്യയിലെ ഒരു താല്‍ക്കാലിക അഭയാര്‍ത്ഥി കേന്ദ്രത്തിലായിരുന്നു കഴിഞ്ഞത്. ഇവിടെനിന്ന് കഴിഞ്ഞ ദിവസം യുഎസ് സൈനിക വിമാനത്തില്‍ ജര്‍മനിയിലെത്തിക്കുന്നതിനിടെയാണ് വിമാനത്തില്‍ വച്ച് പ്രസവവേദന അനുഭവപ്പെട്ടത്.

You might also like