TOP NEWS| കേരളത്തിലെ കോവിഡ് വ്യാപനം ഭീഷണി; തന്ത്രപരമായ ലോക്ക്ഡൗണ്‍ വേണമെന്ന് കേന്ദ്രം
ന്യൂഡൽഹി: വീടുകളിൽ കഴിയുന്ന കോവിഡ് രോഗികൾ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാത്തതാണ് കേരളത്തിൽ കോവിഡ് കേസുകൾ കുറയാത്തതിന് കാരണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിൽ കോവിഡ് രോഗികളിൽ 85 ശതമാനവും വീടുകളിലാണ് കഴിയുന്നത്. പ്രതിദിന കോവിഡ് കുതിപ്പ് തടയാൻ സംസ്ഥാനം നടപടികൾ ഊർജ്ജിതമാക്കേണ്ടതുണ്ടെന്നും ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ടുചെയ്തു.