TOP NEWS| ഖത്തറില്‍ കോവിഡ് വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് വിതരണം സെപ്തംബര്‍ 15 മുതല്‍

0

 

ഖത്തറില്‍ ഫൈസര്‍, മൊഡേണ എന്നീ വാക്സിനുകള്‍ സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നു. തെരഞ്ഞെടുത്ത വിഭാഗക്കാര്‍ക്കാണ് സെപ്തംബര്‍ 15 മുതല്‍ അധിക ഡോസ് നല്‍കുന്നത്. 65 വയസ്സിന് മുകളിലുള്ളവര്‍, മാരക രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നത് മൂലമോ മറ്റു കാരണങ്ങളാലോ പ്രതിരോധ ശേഷി കുറഞ്ഞവര്‍, ആരോഗ്യപരിചരണ രംഗത്ത് ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. എന്നാല്‍ രണ്ടാമത്തെ ഡോസെടുത്ത് എട്ട് മാസം പിന്നിട്ടവര്‍ക്ക് മാത്രമേ ബൂസ്റ്റര്‍ ഡോസ് ലഭിക്കുകയുള്ളൂ. നേരത്തെ സ്വീകരിച്ച അതെ വാക്സിന്‍ കമ്പനിയുടെത് തന്നെയായിരിക്കും ബൂസ്റ്റര്‍ ഡോസായി നല്‍കുക. യോഗ്യരായ വിഭാഗക്കാരെ അതത് താമസമേഖലകളിലുള്ള പിഎച്ച്സിസികളില്‍ നിന്നും വിളിച്ച് അപ്പോയിന്‍മെന്‍റ് നല്‍കും.

You might also like