കേരളത്തില്‍ നിന്ന് ജോലി ആവശ്യങ്ങള്‍ക്കായി വരുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അഞ്ച് ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി ഗോവ സര്‍ക്കാര്‍
ഗോവ : കേരളത്തില്‍ നിന്ന് ജോലി ആവശ്യങ്ങള്‍ക്കായി വരുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അഞ്ച് ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി ഗോവ സര്‍ക്കാര്‍.
ഞായറാഴ്ച പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ ഗോവ ഭരണകൂടം സംസ്ഥാനവ്യാപകമായ കര്‍ഫ്യൂ സെപ്റ്റംബര്‍ 20 വരെ നീട്ടി. തീരപ്രദേശത്ത് കാസിനോകള്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം തുടരുന്നു.