TOP NEWS| കാസർകോട് പനി ബാധിച്ച് മരിച്ച കുട്ടിയുടെ നിപ പരിശോധന ഫലം നെഗറ്റീവ്
കാസർകോട് ചെങ്കള പഞ്ചായത്തിൽ പനി ബാധിച്ച് മരിച്ച കുട്ടിയുടെ നിപ പരിശോധന ഫലം നെഗറ്റീവ്.രോഗ പ്രാഥമിക പരിശോധനയായ ട്രൂ നാറ്റ് ടെസ്റ്റിലൂടെയാണ് റിസൾട്ട് നെഗറ്റീവായത്. ആർ ടി പി സി ആർ പരിശോധന ഫലം കാത്തിരിക്കുകയാണെന്നും ആശങ്കപെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു.