TOP NEWS| പോലീസ് ഉദ്യോഗസ്ഥർക്ക് കള്ളപ്പണ ഇടപാടെന്ന് കണ്ടെത്തല്‍; അന്വേഷണത്തിന് ഇ.ഡി

0

കൊച്ചി: കള്ളപ്പണം ഇടപാട് സംശയിച്ച് സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരെക്കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) അന്വേഷണം. തൃശ്ശൂർ റൂറലിലെ ഒരു ഇൻസ്പെക്ടർക്കെതിരേയും എറണാകുളം റൂറലിലെ ഇൻസ്പെക്ടർ, എ.എസ്.ഐ., സി.പി.ഒ. എന്നിവർക്കെതിരേയുമാണ് അന്വഷണം.

ഇവരുടെ ഇടപാടുകൾ സംശയകരമെന്ന് ഇ.ഡി. കണ്ടെത്തിയിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ആവശ്യപ്പെട്ട് ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് കുമാർ സംസ്ഥാന പോലീസ് മേധാവിക്കും വിജിലൻസ് ഡയറക്ടർക്കും കത്തുനൽകി. ഈ പോലീസുകാർക്കെതിരേ എന്തെങ്കിലും കേസുകളുണ്ടെങ്കിലോ കള്ളപ്പണവുമായി ബന്ധപ്പെട്ട ഇടപാടുകളുണ്ടെങ്കിലോ ഉടൻ അറിയിക്കാനാണ് ഇ.ഡി. നിർദേശം.

You might also like