TOP NEWS| ഉത്തർപ്രദേശിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു; സ്ഥിതി വിലയിരുത്താൻ കേന്ദ്രസംഘം നേരിട്ടെത്തി

0

ഉത്തർപ്രദേശിൽ പകർച്ചപ്പനി വ്യാപിക്കുന്നു. കുട്ടികളുൾപ്പടെ നിരവധി പേർക്ക് ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്ത കാലത്ത് രാജ്യത്ത് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നത് ഉത്തർപ്രദേശിലാണ്. സംസ്ഥാനത്തെ ഫിറോസബാദ് ജില്ലയിൽ ഡെങ്കിപ്പനി മൂലം നിരവധി പേർ മരിക്കുകയും കേന്ദ്ര സംഘം നേരിട്ടെത്തി കാര്യങ്ങൾ വിലയിരുത്തുകയും ചെയ്തിരുന്നു. ഫിറോസബാദിൽ 61 പേരാണ് ഇതുവെര ഡെങ്കിപ്പനി ബാധിച്ച്  മരിച്ചത്. ബുധനാഴ്ച മാത്രം എട്ട് പേരാണ് മരിച്ചത്. പനി മൂലം 450 പേർ നിലവിൽ ചികിത്സയിലുണ്ട്.

You might also like