TOP NEWS| കേന്ദ്ര സർക്കാർ ബജറ്റ് തയ്യാറെടുപ്പിലേക്ക്: ആദ്യ ഘട്ട പ്രവർത്തനങ്ങൾ ഒക്‌ടോബർ 12 ന് ആരംഭിക്കും
ദില്ലി: 2022 ലെ കേന്ദ്ര ബജറ്റിന്റെ (Union Budget 2022) തയ്യാറെടുപ്പിലേക്ക് ധനമന്ത്രാലയം (finance ministry of india) കടക്കുന്നു. പ്രീ ബജറ്റ് റിവൈസ്ഡ് എസ്റ്റിമേറ്റ് യോഗങ്ങൾ ഒക്ടോബർ 12 ന് ആരംഭിക്കും. നവംബർ രണ്ടാം വാരം വരെ നീണ്ടുനിൽക്കുന്ന കേന്ദ്ര ബജറ്റിന്റെ പ്രാഥമിക പ്രവർത്തനങ്ങളാണിത്.