TOP NEWS| ഇന്ത്യയുടെ യുദ്ധമുറകള്‍ ശത്രു കാണാനിരിക്കുന്നതേയുള്ളൂ, വരുന്നൂ ഈ യുദ്ധടാങ്കുകളുടെ നൂതന വകഭേദം!

0

ദില്ലി: കരസേനയ്ക്കായി (Indian Army) 118 മുൻനിര യുദ്ധ ടാങ്കുകൾ (Tanks)വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍. ഇതിന്‍റ ഭാഗമായി കേന്ദ്ര പ്രതിരോധമന്ത്രാലയം (Defence ministry) കരാറില്‍ ഒപ്പിട്ടതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആത്മനിര്‍ഭര്‍ ഭാരത് (Atmanirbhar Bharat Abhiyan) പദ്ധതി പ്രകാരം ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന 118 അര്‍ജുന്‍ എംകെ 1 എ യുദ്ധടാങ്കുകള്‍ (Arjun Mk-1A tanks) നിര്‍മ്മിക്കാനാണ് പ്രതിരോധ മന്ത്രാലയത്തിന്‍റെ (Defence ministry) നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍. 7523 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. ഇന്ത്യന്‍ കരസേനയുടെ  (Indian Armey) യുദ്ധപ്രതിരോധത്തിന്‍റെയും ആക്രമണത്തിന്‍റെയും നിര്‍ണ്ണായക ശക്തിയാകുന്ന യുദ്ധടാങ്കുകളാണിവ എന്നാണ് റിപ്പോര്‍ട്ടുകള്‍.

You might also like