ഇന്ധനക്ഷാമത്തിൽ വരിഞ്ഞുമുറുകി യുകെ; പമ്പുകളിലേക്ക് പട്ടാളത്തെ ഇറക്കി സർക്കാർ
ലണ്ടൻ ∙ ട്രക്ക് ഡ്രൈവർമാർ ഇല്ലാത്തതിനാൽ ഇന്ധനക്ഷാമം അനുഭവിക്കുന്ന രാജ്യത്തു പട്ടാളത്തെ ഇറക്കി യുകെ. ഇന്ധനം സ്റ്റോക്കുള്ള പമ്പുകളിലാണു സൈന്യത്തെ കാവൽ നിർത്തിയതെന്നു സർക്കാർ അറിയിച്ചു. അപ്രതീക്ഷിത ക്ഷാമം കാരണം പെട്രോളും ഡീസലും കിട്ടാതെ ബ്രിട്ടിഷുകാർ ദിവസങ്ങളായി വലയുകയാണെന്നാണു റിപ്പോർട്ടുകൾ.