ഒക്ടോബർ 2 നകം ഇന്ത്യയെ ‘ഹിന്ദു രാഷ്ട്ര’മായി പ്രഖ്യാപിക്കുക, അല്ലാത്തപക്ഷം ഞാൻ ജലസമാധിയടയും; ജഗദ്ഗുരു പരമഹാൻസ് ആചാര്യ മഹാരാജ്
അയോധ്യ: ഒക്ടോബർ 2 നകം കേന്ദ്ര സർക്കാർ ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നും അല്ലാത്തപക്ഷം സരയു നദിയിൽ ജലസമാധിയടയുമെന്നും പ്രശസ്ത ദർശകൻ ജഗദ്ഗുരു പരമഹാൻസ് ആചാര്യ മഹാരാജ് ആവശ്യപ്പെട്ടു.
മുസ്ലീങ്ങളുടെയും ക്രിസ്ത്യാനികളുടെയും ദേശീയത അവസാനിപ്പിക്കണമെന്നും ദർശകൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഒക്ടോബർ 2 നകം ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നും അല്ലാത്തപക്ഷം സരയു നദിയിൽ ഞാൻ ജൽ സമാധി എടുക്കുമെന്നും ഞാൻ ആവശ്യപ്പെടുന്നു, ജഗദ്ഗുരു പരമഹാൻസ് ആചാര്യ മഹാരാജിനെ ഉദ്ധരിച്ച് എഎൻഐ പറഞ്ഞു.
അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം പുരോഗമിക്കുന്നതിനിടയിലും, ഉത്തർപ്രദേശിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും 2022 നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച സമയത്താണ് ഈ വിവാദ പ്രക്യാപനം വന്നത്.
സന്യാസിയെ പിന്തുണച്ച് ” ഹിന്ദു സനാതന ധർമ്മ സൻസദ് നടത്തുമെന്ന് അയോധ്യയിലെ മറ്റു ചില സന്യാസികളും പ്രക്യാപിച്ചു.
2020 ൽ വിജയ ദശമി പ്രസംഗം നടത്തുന്നതിനിടെ, ആർഎസ്എസ് മേധാവി മോഹൻ ഭഗവത് പറഞ്ഞത് 1.3 ബില്യൺ ആളുകൾക്ക് ഹിന്ദുത്വം ‘ബാധകമാണ്’ എന്നാണ്. “ഭാരതഭൂമിയിലെ ആത്മീയതയെ അടിസ്ഥാനമാക്കിയുള്ള പാരമ്പര്യങ്ങളും മൂല്യവ്യവസ്ഥയുടെ സമ്പത്തും തുടരുന്നതിനൊപ്പം നമ്മുടെ സ്വത്വം പ്രകടിപ്പിക്കുന്ന ഒരു വാക്കാണ് ഹിന്ദുത്വം. അതിനാൽ, ഈ വാക്ക് എല്ലാ ജനങ്ങൾക്കും ബാധകമാണ്,”
നേരത്തെ മോഹൻ ഭാഗവത് രാഷ്ട്രീയ സ്വയംസേവക സംഘം (ആർഎസ്എസ്) ഒരു ഹിന്ദു രാഷ്ട്രത്തിനായാണ് നിലകൊള്ളുന്നതെന്നും 130 ബില്യൺ ഇന്ത്യക്കാരും പൊതുവായ പൂർവ്വികർ ഉള്ളതിനാൽ ഹിന്ദുക്കളാണെന്നും ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്.