TOP NEWS| എയ്ഡഡ് അടക്കം നിയമനങ്ങൾക്ക് ഇനി പൊലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധം

0

എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയിലെ നിയമനങ്ങള്‍ക്ക് പൊലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാ‌ക്കി. സഹകരണ സ്ഥാപനങ്ങളിലെ തട്ടിപ്പുകള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ഈ തിരുമാനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ദേവസ്വം ബോര്‍ഡ്, പൊതുമേഖലാ സ്ഥാപനങ്ങള്‍ ക്ഷേമനിധി ബോര്‍ഡുകള്‍, വികസന അതോറിറ്റികള്‍ എന്നിവയിലെ നിയമനങ്ങള്‍ക്കും പൊലീസ് വെരിഫിക്കേഷന്‍ ബാധകമാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. നിയമനം നല്‍കി ഒരുമാസത്തിനകം വെരിഫിക്കഷന്‍ നിര്‍ബന്ധമാക്കണം. ഇതിന് സഹായകരമായ രീതിയില്‍ബന്ധപ്പെട്ട വകുപ്പുകളും സ്ഥാപനങ്ങളും നിയമങ്ങളും ചട്ടങ്ങളും ഭേദഗതിചെയ്യാനും മന്ത്രിസഭ നിര്‍ദേശം നല്‍കി. നിയമനം ലഭിക്കുന്ന വ്യക്തിയുടെ വിശദാംശങ്ങള്‍ക്കൊപ്പം ക്രമിനല്‍കേസുകളിലോ , സാമ്പത്തിക കുറ്റകൃത്യങ്ങളിലോ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും സ്്പെഷല്‍ ബ്രാഞ്ച് പരിശോധിക്കും.

You might also like