തമിഴ്‌നാട്ടില്‍ നവംബര്‍ ഒന്ന് മുതല്‍ സ്കൂളുകളിൽ ക്ലാസുകൾ പതിവുപോലെ

0

ചെന്നൈ: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ച തമിഴ്‌നാട്ടിലെ സ്‌കൂളുകള്‍ പൂര്‍ണമായും തുറക്കുന്നു. നവംബര്‍ ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകള്‍ പുനരാരംഭിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

സ്‌കൂളുകളില്‍ ഒമ്പതാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും കോളേജ് വിദ്യാര്‍ഥികള്‍ക്കും ഒക്ടോബര്‍ ഒന്ന് മുതല്‍ ക്ലാസ് തുടങ്ങിയിരുന്നു. ഒന്നിടവിട്ട ദിവസങ്ങളിലാണ് നിലവില്‍ ക്ലാസുകള്‍.

You might also like