നുഴഞ്ഞുകയറ്റത്തിനിടെ പാക്ക് ഭീകരനെ പിടിച്ചു; ഒരാളെ വധിച്ചു

0

ശ്രീനഗർ ∙ ഉറി സെക്ടറിൽ സൈന്യവും നുഴഞ്ഞു കയറ്റക്കാരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു പാക്കിസ്ഥാൻ ഭീകരൻ കൊല്ലപ്പെട്ടു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ പെട്ട അലി ബാബർ പര (19) എന്ന ലഷ്കറെ തയിബ അംഗത്തെ സൈനികർ ജീവനോടെ പിടികൂടി. 4 നുഴഞ്ഞുകയറ്റക്കാർ അതിർത്തി കടക്കാതെ പിന്മാറി. ഏറ്റുമുട്ടലിൽ 3 സൈനികർക്കു പരുക്കേൽക്കുകയും ചെയ്തു.

You might also like