TOP NEWS| ഇ-ഓട്ടോ ഇലക്ട്രിക് പോസ്റ്റിലെ പോയന്റ് വഴി ചാർജ് ചെയ്യാം; പണം ആപ്പിലൂടെയും നല്‍കാം
ഓട്ടോകൾക്ക് അവയുടെ സ്റ്റാൻഡിന്റെ പരിസരത്തുനിന്നുതന്നെ ചാർജ് ചെയ്യാൻ സൗകര്യമൊരുക്കാനാണിത്. മൊബൈൽ ആപ്പുമായി ബന്ധിപ്പിച്ചാണിത്. തൂണിൽ ഒരു ചാർജിങ് പോയന്റ് സ്ഥാപിക്കും. ആപ്പിൽ പണമൊടുക്കിയാൽ അതനുസരിച്ച് ചാർജ് ചെയ്യാം. കോഴിക്കോട്ട് പത്ത് വൈദ്യുതത്തൂണുകളിൽ ആദ്യം ചാർജിങ് പോയന്റ് ഏർപ്പെടുത്തുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു.