TOP NEWS| മുറ്റത്തു നിര്‍ത്തിയിട്ടിരുന്ന കാറില്‍ അണ്ണാന്‍ ശേഖരിച്ചത് 158 കിലോ വാല്‍നട്ട്; അന്തംവിട്ട് വാഹന ഉടമ

0

”സമ്പത്ത് കാലത്ത് തൈ പത്ത് വച്ചാല്‍ ആപത്ത് കാലത്ത് കാ പത്ത് തിന്നാം” കേട്ടിട്ടില്ലേ ഈ പഴമൊഴി. അമേരിക്കന്‍ സംസ്ഥാനമായ നോര്‍ത്ത് ഡക്കോട്ടയിലുള്ള ഒരു അണ്ണാനും ഇത്രയേ ചെയ്തുള്ളൂ. അണ്ണാന്‍കുഞ്ഞും തന്നാലായത് എന്നു പറഞ്ഞ പോലെ വരുംകാലങ്ങളിലേക്കായി തനിക്ക് ‘ഇരുന്നുണ്ണാനായി’ കുറച്ചു വാല്‍നട്ടുകള്‍ ശേഖരിച്ചുവെന്ന് മാത്രം. വീട്ടുടമ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിലാണ് കക്ഷി വാല്‍നട്ടുകള്‍ ശേഖരിച്ചുവച്ചത്. ഏകദേശം 158 കിലോയോളം ഉണ്ടായിരുന്നു ഇവ.

You might also like