മയിലുകളെ കൊന്ന് സൂക്ഷിച്ചെന്നാരോപണം; ക്രിസ്തീയ പുരോഹിതന് അറസ്റ്റ്
തൃശൂര്‍: മയിലുകളെ വലയിൽ പിടിച്ച് കൊന്ന് സൂക്ഷിച്ചെന്നാരോപിച്ച് ക്രിസ്തീയ പുരോഹിതന് അറസ്റ്റ്. തൃശൂർ, രാമവര്‍മ്മപുരം വിയ്യാന ഭവന്‍ ഡയറക്ടര്‍ കൂടിയായ ഫാ.ദേവസി പന്തല്ലൂക്കാരനെ (65) ആണ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ ഫ്ലൈയിങ് സ്‌ക്വാഡ് റേഞ്ച് ഓഫീസര്‍ ഭാസി ബാഹുലേയന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
രണ്ട് മയിലുകളെ വലയില്‍പ്പെടുത്തി പിടികൂടി അടിച്ചു കൊലപ്പെടുത്തുകയും കൈവശം സൂക്ഷിച്ചു വെച്ചുവെന്നുമാണ് കുറ്റം. കേസ് തുടരന്വേഷണത്തിനായി പട്ടിക്കാട് ഫോറസ്ററ് സ്റ്റേഷന് കൈമാറി.
ദേശീയപക്ഷിയും വന്യജീവി സംരക്ഷണ നിയമം 1972 ഒന്നാം ഷെഡ്യൂള്‍ പ്രകാരം സംരക്ഷിക്കുന്നതുമാണ് മയിലുകള്‍. സമീപകാലത്ത് മയിലുകള്‍ നാട്ടിന്‍ പുറങ്ങളിലെ കൃഷിയിടങ്ങളില്‍ എത്തി കൃഷി നശിപ്പിക്കുന്ന സംഭവങ്ങള്‍ വ്യാപകമാണ്.
കൂടുതൽ വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല.