TOP NEWS| ‘എന്റെ കാര്യങ്ങളില്‍ ഇടപെടാന്‍ പൊലീസിന് അവകാശമില്ല’; ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി മോന്‍സണ്‍
ശ്രീവത്സം ഗ്രൂപ്പ് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്താനെത്തിയ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരെ മോന്‍സണ്‍ മാവുങ്കല്‍ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്ത്. ശ്രീവത്സം ഗ്രൂപ്പിന്റെ 6 കോടി 27 ലക്ഷം രൂപ തട്ടിച്ചു എന്ന പരാതിയില്‍ അന്വേഷണം നടത്താനെത്തിയ ആലുപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് നേരെയായിരുന്നു മോന്‍സന്റെ ഭീഷണി.