TOP NEWS| കാബൂളില്‍ ബോംബ് സ്‌ഫോടനം; അഞ്ചുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

0

അഫഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ സ്‌ഫോടനത്തില്‍ നിരവധിപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഈദ്ഗാഹ് പള്ളിയുടെ കവാടത്തില്‍ ഉച്ചകഴിഞ്ഞാണ് സ്‌ഫോടനമുണ്ടായത്. താലിബാന്‍ വക്താവ് സബീഹുല്ലാ മുജാഹിദിന്റെ മാതാവിന്റെ മയ്യത്ത് നമസ്‌കാരത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്നാണ് പ്രാഥമിക വിവരം. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ പുറത്തുവന്നിട്ടില്ല.

You might also like