TOP NEWS| കേരള പൊലീസിലെ ആർ.എസ്.എസ് ഗ്യാങ്; ആനി രാജയുടെ പരാമർശം ശ്രദ്ധയിൽപ്പെട്ടില്ലെന്ന് മുഖ്യമന്ത്രി

0

കേരള പൊലീസിൽ ആർ.എസ്.എസ് ഗ്യാങ് പ്രവർത്തിക്കുന്നുണ്ടെന്ന സി.പി.ഐ ദേശീയ നേതാവ് ആനി രാജയുടെ പരാമർശം ശ്രദ്ധയിൽപ്പെട്ടില്ലെന്ന് മുഖ്യമന്ത്രി. നിയമസഭയിൽ എൻ. ശംസുദ്ദീന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി. പൊലീസിലെ രാഷ്ട്രീയവത്കരണ ശ്രമം ശ്രദ്ധയിൽ പെട്ടിട്ടില്ല, പൊലിസ് ഉദ്യോഗസ്ഥർ രാഷ്ട്രീയപ്രവർത്തനം നടത്തിയാൽ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

You might also like